റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജസ്റ്റ് ഫൊണ്ടെയ്ന്‍ അന്തരിച്ചു

March 2, 2023 - 12:14 pm

പാരീസ്: ഫ്രാന്‍സ് ഫുട്‌ബോളിലെ ഗതകാല സൗന്ദര്യമായിരുന്ന ഇതിഹാസതാരം ജസ്റ്റ് ഫൊണ്ടെയ്ന്‍ അന്തരിച്ചു. എണ്‍പത്തൊന്‍പത് വയസായിരുന്നു. ലോകകപ്പ് ഫുട്‌ബോളിലെ ഗോള്‍വേട്ടക്കാരില്‍ മുന്നിലുള്ളവരുടെ ഗണത്തിലാണ് ഫൊണ്ടെയ്‌ന്റെ സ്ഥാനം. അഭേദ്യമായൊരു റെക്കോഡിന്റെ പേരിലാണ് ഫൊണ്ടെയ്ന്‍ പുതിയ കാലത്തും ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോഡാണ് ഇപ്പോഴും സ്ഥിരമായി നിലകൊള്ളുന്നത്.

1958-ലെ സ്വീഡന്‍ ലോകകപ്പില്‍ ഫൊണ്ടെയ്ന്‍ അടിച്ചുകൂട്ടിയത് 13 ഗോളുകളാണ്. ഇതിഹാസതാരം പെലെയുടെ മികവില്‍ കപ്പുയര്‍ത്തിയത് ബ്രസീലായിരുന്നു.
ചരിത്രത്തിലാദ്യമായി ഫ്രാന്‍സ് ലോകകപ്പ് സെമിയില്‍ കടന്നെങ്കിലും മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 1953 മുതല്‍ 1960 വരെയുള്ള കാലയളവില്‍ ദേശീയ ടീമിനായി കളിഞ്ഞ ഫൊണ്ടെയ്ന്‍ 21 മത്സരങ്ങളില്‍നിന്ന് 30 ഗോളുകള്‍ നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *