റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്ലാസ്‌റൂം ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

February 28, 2023 - 11:56 am

ആലപ്പുഴ: പെട്രോനെറ്റ് എല്‍.എന്‍.ജി. ലിമിറ്റഡിന്റെ സി.എസ്.ആര്‍. ഫണ്ടുപയോഗിച്ച് കുട്ടനാട് പ്രദേശത്തെ 25 സ്‌കൂളുകള്‍ക്ക് ക്ലാസ്‌റൂം ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നു. വി ആര്‍ ഫോര്‍ ആലപ്പിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട വിതരണത്തിന്റെ ഉദ്ഘാടനം ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ഗവണ്‍മെന്റ് വൈശംഭാഗം എല്‍.പി. സ്‌കൂളില്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നിര്‍വഹിച്ചു. ചടങ്ങില്‍ പെട്രോനെറ്റ് സി.ജി.എം. യോഗാനന്ദ റെഡ്ഡി, സി.എം. സജീവ് നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു. ഇതേ സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സിനാവശ്യമായ ഉപകരണങ്ങള്‍ കഴിഞ്ഞമാസം പെട്രോനെറ്റ് നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *