റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ ഐടി, ഫിനാന്‍ഷ്യല്‍, ഇന്‍വെസ്റ്റ്‌മെന്റ് മേഖലകളുടെ സമഗ്രവികസനക്കുതിപ്പിന് കരുത്ത് പകര്‍ന്ന് കൊച്ചി ഇന്‍ഫോപാര്‍ക്കുമായി കൈകോര്‍ത്ത് ജിയോജിത്. ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്തായി മൂന്ന് ഘട്ടങ്ങളിലായി ഒന്നേകാല്‍ ലക്ഷത്തോളം ചതുരശ്ര അടിയില്‍ ഒരുക്കുന്ന പദ്ധതിക്കുള്ള ധാരണാപത്രമാണ് ഇന്‍ഫോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുശാന്ത് കുറുന്തിലും ജിയോജിത് മാനേജിങ് ഡയറക്ടര്‍ സി ജെ ജോര്‍ജ്ജും ഒപ്പ് വച്ചത്.

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ പാര്‍ക്ക് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ ഇന്‍ഫോപാര്‍ക്ക് അധികൃതര്‍, ജിയോജിത് എക്‌സിക്യൂട്ടീവ് ഡയറക്ടറുമാരായ എ ബാലകൃഷ്ണന്‍, സതീഷ് മേനോന്‍, ജോണ്‍സ് ജോര്‍ജ്, സിഎഫ്ഒ മിനി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *