റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: ആഗോള വിപണികളില്‍നിന്നുള്ള പ്രതികൂല സൂചനകള്‍ക്കിടെയും ആഭ്യന്തര വിപണിയില്‍ നേരിയ മുന്നേറ്റം. പ്രധാന സൂചികകളായ ബി.എസ്.ഇ. സെന്‍സെക്‌സ് 142 പോയിന്റ് ഉയര്‍ന്ന് 60,806 ലും നിഫ്റ്റി 50 സൂചിക 22 പോയിന്റ് ഉയര്‍ന്ന് 17,894 ലും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, അദാനി ഗ്രൂപ്പ് കമ്പനി ഓഹരികളിലെ ഇടിവ് വിപണിയെ തളര്‍ത്തി.

എച്ച്.ഡി.എഫ്.സി. ലൈഫ്, ബജാജ് ട്വിന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എസ്.ബി.ഐ.ലൈഫ്, ഇന്‍ഫോസിസ്, ദിവിസ് ലാബ്‌സ്, ഒഎന്‍ജിസി എന്നിവയാണ് ഒരു ശതമാനത്തിനും 2.3 ശതമാനത്തിനും ഇടയില്‍ മുന്നേറിയ ലാര്‍ജ് ക്യാപ് ഓഹരികള്‍. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, ഹീറോ മോട്ടോകോര്‍പ്പ്, സിപ്ല, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, യുപിഎല്‍, അള്‍ട്രാടെക് സിമന്റ്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ് എന്നിവ 0.5 മുതല്‍ 11 ശതമാനം വരെ ഇടിഞ്ഞു. അദാനി ഗ്യാസ്, അദാനി പവര്‍, അദാനി ഗ്രീന്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയും ഇന്നലെത്തെ ഏറ്റവും താഴ്ന്ന പരിധിയായ അഞ്ചുശതമാനം ഇടിവില്‍ തന്നെ തുടരുകയായിരുന്നു. യു.എസ്. ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന സംബന്ധിച്ച ആശങ്കയാണ് ലോകമെമ്പാടും നിക്ഷേപകരെ പിടികൂടിയിരിക്കുന്നത്. ഇന്നലെ രാവിലെ സെന്‍സെക്‌സ് 113 പോയന്റ് താഴ്ന്ന് 60,550 ലും നിഫ്റ്റി 50 പോയന്റ് നഷ്ടത്തില്‍ 17,821 ലുമാണ് വ്യാപാരം ആരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *