റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാലക്കുടി: കെ.എസ്.ആര്‍.ടി.സി വനിതാ ഡ്രൈവര്‍ക്കു നേരെ യാത്രക്കാരന്റെ ആക്രമണം. തൃശൂര്‍ ചാലക്കുടി സൗത്ത് മേല്‍പ്പാലത്തിന് സമീപമാണ് സംഭവം. പ്രതി ആലപ്പുഴ കൈനഗിരി രഞ്ജിത്ത് എന്ന യുവാവിനെ യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് പൊലീസില്‍ ഏല്‍പ്പിച്ചു.

കോതമംഗലം കോട്ടപ്പാടി സ്വദേശിനി വി.പി ഷീലയെയും കണ്ടക്ടര്‍ പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി സത്യനാരായണനെയുമാണ് യുവാവ് ആക്രമിച്ചത്. പ്രതിയായ രഞ്ജിത്തിനോട് ടിക്കറ്റിന്റെ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റത്. കണ്ടക്ടറുടെ തല കമ്പിയില്‍ ഇടിക്കുകയും സീറ്റിനിടയിലേക്ക് കുനിച്ച് നിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച ഷീലയെ മുഖത്ത് ഇടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ഷര്‍ട്ട് വലിച്ച് കീറുകയുമായുമായിരുന്നു. തലയിലും കൈയിലും ഷീലയ്ക്കും മര്‍ദനമേറ്റിട്ടുണ്ട്.
സംഭവ സമയത്ത് ബസിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ ചേര്‍ന്ന് യുവാവിനെ പിടിച്ചു നിര്‍ത്തിയതിനെ തുടര്‍ന്ന് ഷീല ബസ് ഡിപ്പോയിലേക്ക് എത്തിച്ചു. ശേഷം പൊലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിക്കേറ്റ ഷീലയും കണ്ടക്ടറും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *