മാമലകണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു

കോതമം​ഗലം : ഇന്നലെ (മാർച്ച് 30) പുലർച്ചെകോതമം​ഗലം കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു. താലിപ്പാറ മാവിൻചുവട് കോട്ടയ്‌ക്കകത്ത് ഡെനീഷ് ജോസഫിന്റെയും പരുന്തുംപ്ലാക്കല്‍ റോസമ്മയുടെയും വീടുകളാണ് തകർന്നത്.കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ 10, 11-ാം വാർഡുകളിലുള്‍പ്പെടുന്ന മാമലക്കണ്ടത്തിലാണ് സംഭവം. …

മാമലകണ്ടത്ത് കാട്ടാനക്കൂട്ടം രണ്ട് വീടുകള്‍ തകർത്തു Read More

മലയാറ്റൂർ വനം ഡിവിഷൻ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

കോതമംഗലം: വനദിനത്തോടനുബന്ധിച്ച്‌ മലയാറ്റൂർ വനം ഡിവിഷൻ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. തൃശൂർ, എറണാകുളം ജില്ലകളില്‍ നിന്ന് നൂറിലധികം പേർ പങ്കെടുത്തു. വനവും ഭക്ഷ്യവസ്തുക്കളും എന്നതായിരുന്നു വനദിനത്തിന്റെ ആശയം. മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്‌കൂളില്‍ നിന്ന് ആരംഭിച്ച റാലി മലയാറ്റൂർ നക്ഷത്ര …

മലയാറ്റൂർ വനം ഡിവിഷൻ സൈക്കിള്‍ റാലി സംഘടിപ്പിച്ചു Read More

കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി | കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. മാർച്ച് 3 ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പന്‍ (70) ആണ് മരിച്ചത്. വീടിനു മുന്നില്‍ എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആന കുഞ്ഞപ്പനു …

കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു Read More

കാട്ടാന ആക്രമണം.: വീട്ടമ്മ തലനാരിഴയ്ക്കു രക്ഷപ്പെട്ടു

കോതമം​ഗലം :തട്ടേക്കാട് കൂട്ടിക്കല്‍ ഭാഗത്ത് പശുവിനെ മാറ്റിക്കെട്ടാൻ പോയ വീട്ടമ്മ ഒരു കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാട്ടാന അടുത്തേക്ക് പാഞ്ഞടുത്തതോടെ വീട്ടമ്മ ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ആനയുടെ കുത്തേറ്റ് പശുവിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ(ഫെബ്രുവരി 26) ഉച്ചയ്ക്ക് …

കാട്ടാന ആക്രമണം.: വീട്ടമ്മ തലനാരിഴയ്ക്കു രക്ഷപ്പെട്ടു Read More

വേനൽക്കാലമായി. തണുപ്പ് തേടി ശുചിമുറിയിൽ രാജവെമ്പാല

കൊച്ചി: കോതമംഗലത്ത്, പുന്നേക്കാട് കൊണ്ടിമറ്റം സ്വദേശിയുടെ വീട്ടിലെ ശുചിമുറിയില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. 10-02-2025, തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലെ ശുചിമുറിയില്‍ രാജവെമ്പാലയെ കാണുന്നത്. പുന്നേക്കാട് വനമേഖലയുടെ സമീപത്താണ് വീട് സ്ഥിതിചെയ്യുന്നത്. പാമ്പിന്റെ ശീല്ക്കാര ശബ്ദം കേട്ടപ്പോഴാണ് വീട്ടുകാർ ശ്രദ്ധിക്കുന്നത്. കുളിമുറിയില്‍ …

വേനൽക്കാലമായി. തണുപ്പ് തേടി ശുചിമുറിയിൽ രാജവെമ്പാല Read More

കോതമംഗലത്ത് കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു ;ജനങ്ങള്‍ ജാഗ്രത പാലിക്കണം: ആന്റണി ജോണ്‍ എം.എല്‍.എ

മുവാറ്റുപുഴ : കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച കോതമംഗലം കുളങ്ങാട്ടുകുഴി മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയതായി ആന്റണി ജോണ്‍ എം.എല്‍.എ അറിയിച്ചു.കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം വനാതിർത്തിയില്‍ കടുവയുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി …

കോതമംഗലത്ത് കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു ;ജനങ്ങള്‍ ജാഗ്രത പാലിക്കണം: ആന്റണി ജോണ്‍ എം.എല്‍.എ Read More

കാട്ടുപന്നി വട്ടംചാടി; ബൈക്ക് യാത്രികന് പരിക്ക്

കൊച്ചി: കോതമംഗലം-പുന്നേക്കാട് തട്ടേക്കാട് റോഡില്‍ കാട്ടുപന്നി വട്ടംചാടി ബൈക്കില്‍ ഇടിച്ച്‌ യാത്രികന് പരിക്കേറ്റു.പുന്നേക്കാട് കളപ്പാറ സ്വദേശി അഖില്‍ രാജപ്പന്‍ (29) ആണ് പരിക്കേറ്റത്. പുന്നേക്കാട് കളപ്പാറ മാവിന്‍ച്ചോട് ഭാഗത്ത് വച്ച്‌ ഫെബ്രുവരി 8 രാത്രി 8നാണ് സംഭവമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ അഖില്‍ …

കാട്ടുപന്നി വട്ടംചാടി; ബൈക്ക് യാത്രികന് പരിക്ക് Read More

എല്‍ദോസിനെ കൊലപ്പെടുത്തിയ കൊമ്പന്‍റെ പിടിയില്‍നിന്നു രക്ഷപെട്ട ഓട്ടോറിക്ഷ ഡ്രൈവർ കെ.എൻ.സുരേഷ്

കോതമംഗലം: കൊലയാളി കൊമ്പന്‍റെ പിടിയില്‍നിന്നു രക്ഷപ്പെട്ടെങ്കിലും ആന പാഞ്ഞടുത്തതിന്‍റെ ഞെട്ടലില്‍നിന്ന് ഓട്ടോറിക്ഷ ഡ്രൈവർ കെ.എൻ.സുരേഷ് മോചിതനായിട്ടില്ല. ഡിസംബർ 16 തിങ്കളാഴ്ച രാത്രി 7.45 ഓടെ ഉരുളൻതണ്ണിയില്‍നിന്നു ക്ണാച്ചേരിക്ക് ഓട്ടം പോയ സുരേഷ് ആളെ ഇറക്കി മടങ്ങിപ്പോകുമ്പോഴാണ് എല്‍ദോസിനെ കൊലപ്പെടുത്തിയ അതേ ആന …

എല്‍ദോസിനെ കൊലപ്പെടുത്തിയ കൊമ്പന്‍റെ പിടിയില്‍നിന്നു രക്ഷപെട്ട ഓട്ടോറിക്ഷ ഡ്രൈവർ കെ.എൻ.സുരേഷ് Read More

കാട്ടാനക്കൂട്ടം കുത്തിമറിച്ച മരക്കൊമ്പ് സ്‌കൂട്ടറിനു മുകളില്‍ വീണ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിക്കു ദാരുണാന്ത്യം

കോതമംഗലം: കാട്ടാനക്കൂട്ടം കുത്തിമറിച്ച പനയും സമീപത്തെ പാലമരക്കൊമ്പും സ്‌കൂട്ടറിനു മുകളില്‍ വീണ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിക്കു ദാരുണാന്ത്യം. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിക്ക് പരിക്കേറ്റു. പാലക്കാട് കഞ്ചിക്കോട് പുതുശേരി വെസ്റ്റ് സി-12 ഐഎല്‍ ടൗണ്‍ഷിപ്പ് ഇന്‍സ്ട്രുമെന്‍റേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ വില്‍സന്‍റെ മകള്‍ സി.വി. ആന്‍മേരി (21) …

കാട്ടാനക്കൂട്ടം കുത്തിമറിച്ച മരക്കൊമ്പ് സ്‌കൂട്ടറിനു മുകളില്‍ വീണ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിക്കു ദാരുണാന്ത്യം Read More

സുഹൃത്തുക്കളുമൊത്ത് വിനോദയാത്രക്കെത്തി; കൊച്ചി മെട്രോ ജീവനക്കാരന്‍ മുങ്ങിമരിചു

കോതമംഗലം: കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കണ്ണൂര്‍ ഏഴിമല കരിമ്പാനില്‍ ജോണിന്റെ മകന്‍ ടോണി ജോണാണ് (37) മരിച്ചത്. വട്ടാംപാറ പമ്പ് ഹൗസിന് സമീപം അയ്യപ്പന്‍കടവില്‍ ഇന്ന് വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. …

സുഹൃത്തുക്കളുമൊത്ത് വിനോദയാത്രക്കെത്തി; കൊച്ചി മെട്രോ ജീവനക്കാരന്‍ മുങ്ങിമരിചു Read More