റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിന്റെ വിചാരണ ഹൈക്കോടതി ഒരു മാസത്തേക്കു നീട്ടി. കേസ് നടപടി കോട്ടയത്തേക്കു മാറ്റണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. പ്രതികള്‍ക്ക് അഭിഭാഷകരെ കണ്ടെത്തുന്നതിന് ഒരു മാസത്തെ സമയം കോടതി അനുവദിച്ചു. പ്രതികളുടെ അഭിഭാഷകര്‍ക്കു സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിചാരണ നടക്കുമ്പോള്‍ മാവേലിക്കര കോടതി പരിസരത്ത് ആവശ്യമായ സുരക്ഷയൊരുക്കണമെന്നു വ്യക്തമാക്കിയ ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ സുരക്ഷയ്ക്കായി പോലീസിനെ വിന്യസിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ചു.
തങ്ങള്‍ക്കുവേണ്ടി ഹാജരാകാന്‍ അഭിഭാഷകര്‍ തയാറാകുന്നില്ലെന്നും കേസ് കോട്ടയത്തേക്കോ മറ്റേതെങ്കിലും കോടതിയിലേക്കോ മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *