റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എഴുപത്തി നാലുകാരിയായ വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത

January 2, 2023 - 7:32 am

പാലക്കാട് : പാലക്കാട് കൊടുമ്പിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി. കൊടുമ്പ് ആറ്റിങ്ങൽ സ്വദേശിനി പത്മാവതിയെയാണ് കുടുംബ വീട്ടിലെ മുറിക്കുള്ളിൽ രാത്രിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഉളളതായി ബന്ധുക്കൾ ആരോപിച്ചു. കഴുത്തിൽ മുറുകിയ പാടുണ്ടായിരുന്നുവെന്നും മൂന്ന് പവൻ മാല നഷ്ടപ്പെട്ടതും സംശയം കൂട്ടുന്നതായി ബന്ധുക്കൾ പറഞ്ഞു.

2023 ജനുവരി 1 ന് രാത്രി എട്ടരയോടെയാണ് എഴുപത്തി നാലുകാരിയായ പത്മാവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കട്ടിലിനോട് ചേർന്ന് നിലത്ത് കിടക്കുകയായിരുന്നു. പരിശോധനയിൽ കഴുത്ത് മുറുകിയതിന്റെ പാട് കണ്ടെത്തി. പത്മാവതി അണിഞ്ഞിരുന്ന മൂന്ന് പവൻ സ്വർണ മാലയും നഷ്ടപ്പെട്ടിട്ടുണ്ട്.

പുതിയ വീടിന്റെ നവീകരണ ജോലിക്കായി കഴിഞ്ഞദിവസവും തൊഴിലാളികളുണ്ടായിരുന്നു. ഈ വീടിനോട് ചേർന്നുള്ള പഴയ വീട്ടിലാണ് പത്മാവതി പകൽസമയം ചെലവഴിക്കുന്നത്. വൈകീട്ട് ആറരയ്ക്കും വീടിന് പുറത്ത് പത്മാവതിയെ ബന്ധുക്കൾ കണ്ടിരുന്നു. തുടർന്നുള്ള രണ്ട് മണിക്കൂറിനിടയിലാകും അത്യാഹിതമെന്നാണ് നിഗമനം. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ടൗൺ സൗത്ത് പൊലീസെത്തി തെളിവ് ശേഖരിച്ചു. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി. ചില സൂചനകൾ പിന്തുടർന്നുള്ള അന്വേഷണം ആരംഭിച്ചതായി സൗത്ത് പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *