കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി മൂന്നാർ സ്വദേശിയായ കെ. സേതുരാമൻ ഐപിഎസ് .ചുമതലയേറ്റു

കൊച്ചി : സിറ്റി പൊലീസ് കമ്മിഷണറായി കെ. സേതുരാമൻ ഐപിഎസ് ചുമതലയേറ്റു. കൊച്ചിയിലെ ലഹരി മാഫിയയെ കർശനമായി നേരിടുമെന്ന് കമ്മിഷണർ വ്യക്തമാക്കി. സ്കൂളുകളെയും റസിഡൻസ് അസോസിയേഷനുകളെയും ഏകോപിപ്പിച്ചുള്ള പദ്ധതികൾക്ക് ഉടൻ രൂപം നൽകും.

സി.എച്ച് നാഗരാജുവിൻറെ പിൻഗാമിയായാണ് കെ. സേതുരാമൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായെത്തുന്നത്. കുറ്റകൃത്യങ്ങൾക്ക് പഞ്ഞമില്ലാത്ത നഗരത്തിൽ പുതിയ കമ്മിഷണറെ കാത്തിരിക്കുന്ന വെല്ലുവിളികളും ഏറെ.അനുഭവസമ്പത്തിനൊപ്പം സഹപ്രവർത്തകരുടെ പിന്തുണയോടെ വെല്ലുവിളികളെ അതിജീവിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കമ്മിഷണർ. പ്രധാന വെല്ലുവിളി ലഹരിവ്യാപനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ശക്തമായ ഇടപെടലുണ്ടാകുമെന്നും കമ്മിഷണർ വ്യക്തമാക്കി.

മൂന്നാർ സ്വദേശിയായ കെ. സേതുരാമൻ 2003ലാണ് ഐപിഎസ് നേടുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി, കണ്ണൂർ ഡിഐജി എന്ന നിലയിലും പ്രവർത്തിച്ചു. തോട്ടം തൊഴിലാളി ലയത്തിൽ നിന്ന് പഠിച്ച് ഐപിഎസ് നേടിയ അദേഹം എഴുത്തുകാരൻ കൂടിയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →