സു​പ്രീം​കോ​ട​തി​യി​ലെ ഒ​മ്പ​തം​ഗ ബെ​ഞ്ചി​ന് മു​ന്നി​ൽ നി​ർ​ണ്ണാ​യ​ക​ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ദേ​വ​സ്വം ബോ​ർ​ഡ്

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന സു​പ്രീം​കോ​ട​തി​യി​ലെ ഒ​മ്പ​തം​ഗ ബെ​ഞ്ചി​ന് മു​ന്നി​ൽ ദേ​വ​സ്വം ബോ​ർ​ഡ് നി​ർ​ണ്ണാ​യ​ക​മാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. ഓ​രോ വി​ഭാ​ഗ​ത്തി​ന്റെ​യും ആ​ചാ​ര​ങ്ങ​ൾ അ​ത​ത് വി​ഭാ​ഗ​ത്തി​ന് തീ​രു​മാ​നി​ക്കാ​മെ​ന്ന നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ വാ​ദ​ത്തെ ബോ​ർ​ഡ് ശ​ക്ത​മാ​യി എ​തി​ർ​ത്തു.

ജാ​തി, വ​ർ​ഗം, ലിം​ഗം അ​ടി​സ്ഥാ​ന​ത്തി​ൽ ക്ഷേ​ത്ര​പ്ര​വേ​ശ​നം ത​ട​യു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധമെന്ന് ദേ​വ​സ്വം ബോ​ർ​ഡ്

ജാ​തി, വ​ർ​ഗം, ലിം​ഗ​ഭേ​ദം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്ഷേ​ത്ര​പ്ര​വേ​ശ​നം ത​ട​യു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും അ​ത്ത​രം വി​ല​ക്കു​ക​ൾ ശ​രി​യ​ല്ലെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് കോ​ട​തി​യെ അ​റി​യി​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​ടെ 25(2)(ബി) ​അ​നു​ച്ഛേ​ദം അ​നു​സ​രി​ച്ച് പൊ​തു​സ്വ​ഭാ​വ​മു​ള്ള ഹൈ​ന്ദ​വ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ എ​ല്ലാ വി​ഭാ​ഗം ഹി​ന്ദു​ക്ക​ൾ​ക്കും പ്ര​വേ​ശ​നം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ട്. ഇ​ത് ത​ട​യാ​ൻ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ സ്വ​യം​ഭ​ര​ണ അ​വ​കാ​ശം (അ​നു​ച്ഛേ​ദം 26) ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ലെ​ന്ന് ബോ​ർ​ഡി​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി​വാ​ദി​ച്ചു.

സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു മ​ത​ത്തി​ന്‍റെ അ​ന്തഃ​സ​ത്ത ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ജ​സ്റ്റി​സ് ബി.​വി. നാ​ഗ​ര​ത്‌​ന

ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച ശേ​ഷം ന​ട​ത്തു​ന്ന ആ​ചാ​ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ 26(ബി) ​പ്ര​കാ​രം അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും, പ്ര​വേ​ശ​നം ത​ന്നെ ത​ട​യാ​ൻ ഇ​ത് കാ​ര​ണ​മാ​ക​രു​ത് എ​ന്ന നി​ല​പാ​ടാ​ണ് സിം​ഗ്‌​വി സ്വീ​ക​രി​ച്ച​ത്. വാ​ദ​ത്തി​നി​ടെ, സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു മ​ത​ത്തി​ന്‍റെ അ​ന്തഃ​സ​ത്ത ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ജ​സ്റ്റി​സ് ബി.​വി. നാ​ഗ​ര​ത്‌​ന നി​രീ​ക്ഷി​ച്ചു. ക്ഷേ​ത്ര​പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​വ​കാ​ശ​വും ആ​ചാ​ര​ങ്ങ​ൾ പാ​ലി​ക്കാ​നു​ള്ള അ​വ​കാ​ശ​വും ത​മ്മി​ലു​ള്ള സ​ന്തു​ലി​താ​വ​സ്ഥ എ​ങ്ങ​നെ നി​ല​നി​ർ​ത്താം എ​ന്ന​തി​ലാ​ണ് കോ​ട​തി ഇ​പ്പോ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

പലസംഘടനകളും ആ​ചാ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം എ​ന്ന വാ​ദ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്

എ​ൻ​എ​സ്എ​സി​ന് പു​റ​മേ മ​റ്റ് ചി​ല ക്ഷേ​ത്ര സം​ഘ​ട​ന​ക​ളും ആ​ചാ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം എ​ന്ന വാ​ദ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ഏ​പ്രി​ൽ ഏ​ഴി​ന് ആ​രം​ഭി​ച്ച ഈ ​വാ​ദം ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →