റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിര സമുച്ചയത്തിന്റെ ഉദ്ഘാടനം മാര്‍ച്ചില്‍ നടന്നേക്കും. ഫെബ്രുവരിയോടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്‍നിശ്ചയിച്ച പ്രകാരം പണികള്‍ പുരോഗമിക്കുന്നപക്ഷം ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം പുതിയ മന്ദിരത്തില്‍ നടക്കുമെന്ന് വാര്‍ത്താ ഏജന്‍സി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.ജനുവരി 30, 31 തീയതികളിലാണു സാധാരണ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിക്കുന്നത്. ഫെബ്രുവരി ഒന്നിനു കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. എട്ടിനോ ഒന്‍പതിനോ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിക്കും.സഭാ സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഫെബ്രുവരി രണ്ടാം വാരം തുടങ്ങി മേയ് ആദ്യം അവസാനിക്കും. ഈ സമ്മേളനമാകും പുതിയ മന്ദിരത്തില്‍ നടക്കുകയെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *