പൊന്നാനി നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന പുതുപൊന്നാനി സർക്കാർ ആയുർവ്വേദ ആശുപത്രിയുടെ പുതിയ കെട്ടിട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ആശുപത്രിയുടെ പ്രവർത്തനം താത്കാലിക കെട്ടിടത്തിലേക്ക് മാറ്റി. പൊന്നാനി പൊലീസ് സ്റ്റേഷനടുത്തുള്ള കെട്ടിടത്തിലേക്കാണ് പ്രവർത്തനം മാറ്റിയത്. പുതുപൊന്നാനിയിൽ നിലവിലുള്ള സ്ഥലത്ത് പുതിയ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കും.
ചൊവ്വ രാവിലെ മുതലാണ് ആശുപത്രി പ്രവർത്തനം സ്റ്റേഷന് സമീപമുള്ള താല്കാലിക കെട്ടിടത്തിൽ ആരംഭിച്ചത്. താല്കാലിക പുതിയ കേന്ദ്രത്തിൽ ഒ.പി, ഐ.പി എന്നിവയുടെ പ്രവർത്തനം ആരംഭിച്ചു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ രജീഷ് ഊപ്പാല, ഷീനാ സുദേശൻ, കൗൺസിലർമാരായ റീനാ പ്രകാശ്, നിഷാദ്, സവാദ്, ഷബീറാബി, മെഡിക്കൽ ഓഫീസർ ഡോ. ജൈനി, ഡോ. സിജിൻ തുടങ്ങിയർ സംബന്ധിച്ചു

