റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം മൂത്തകുന്നത്ത് നവംബർ 26,28,29,30, ഡിസംബർ ഒന്ന് തീയതികളിൽ

33-ാമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 26,28,29,30, ഡിസംബർ ഒന്ന് തീയതികളിൽ മൂത്തകുന്നത്ത് നടക്കും. മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ പ്രധാന വേദിയാകും. കലോത്സവത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി അലക്സാണ്ടർ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ് അനിൽകുമാർ, ഷാരോൺ പനക്കൽ, എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ഇ.പി സന്തോഷ്, സെക്രട്ടറി ഡി.സുനിൽകുമാർ, സ്കൂൾ മാനേജർ കെ.ജി പ്രദീപ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സനീഷ്, പ്രിൻസിപ്പാൾ പി.എസ് ജ്യോതി ലക്ഷ്മി, ഹെഡ്മിസ്ട്രസ് എം.ബി ശ്രീകല തുടങ്ങിയവർ സംസാരിച്ചു. 

അധ്യാപക സംഘടന പ്രതിനിധികൾ കൺവീനർമാരായും ജനപ്രതിനിധികൾ ചെയർമാൻമാരായും 17 സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *