കാസര്‍ഗോഡ്: കെ.പി.സി.സി. മുന്‍ ഉപാധ്യക്ഷനും കാസര്‍ഗോഡ് ഡി.സി.സി. മുന്‍ പ്രസിഡന്റുമായ സി.കെ. ശ്രീധരന്‍ സി.പി.എമ്മിലേക്ക്.കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണു തീരുമാനമെന്ന് ശ്രീധരന്‍ പറഞ്ഞു. പാര്‍ട്ടിമാറ്റത്തിന്റെ വിശദാംശങ്ങള്‍ ഉടന്‍ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. 19 നു കാഞ്ഞങ്ങാട് നടക്കുന്ന ഔദ്യോഗിക സ്വീകരണ യോഗത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സി.കെ. ശ്രീധരനെ സ്വാഗതം ചെയ്യും.
ഉപാധികളൊന്നുമില്ലാതെയാണു താന്‍ സി.പി.എമ്മില്‍ ചേരുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പല വിഷയങ്ങളിലും സ്വീകരിക്കുന്ന നിലപാടുകളോടുള്ള വിയോജിപ്പും പാര്‍ട്ടി വിടാനുള്ള കാരണമാണെന്നു ശ്രീധരന്‍ പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ശ്രീധരന്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്.
17/11/2022 വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കും. കെ.പി.സി.സി. പ്രസിഡന്റ് അടക്കമുള്ളവരുടെ നിലപാടുകള്‍ ശരിയല്ല. രാജ്യത്തിന്റെയും നമ്മുടെ സംസ്ഥാനത്തിന്റെയും താല്‍പര്യം പരിഗണിച്ച് പരിശോധിച്ചാല്‍ കോണ്‍ഗ്രസ് നിലപാടുകള്‍ എത്രത്തോളം ശരിയല്ല എന്നു മനസിലാകും. അനുരഞ്ജനത്തിനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയിരുന്നു. എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

