റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞു: എന്‍.സി.പി. നേതാവ് അറസ്റ്റില്‍

November 12, 2022 - 11:13 am

താനെ: മറാത്തി ചലചിത്രമായ ”ഹര്‍ ഹര്‍ മഹാദേവ്”ന്റെ പ്രദര്‍ശനം തടസപ്പെടുത്തിയ കേസില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. എം.എ.എയുമായ ജിതേന്ദ്ര അവ്ഹാദ് അറസ്റ്റില്‍.കഴിഞ്ഞ ഏഴിന് വിവ്യാന മാളില്‍ രാത്രി നടന്ന പ്രദര്‍ശനമാണ് അവ്ഹാദും സംഘവും ബഹളം വച്ച് നിര്‍ത്തിച്ചത്. തന്നെ അറസ്റ്റ് ചെയ്തതു പോലീസിന്റെ അധികാര ദുര്‍വിനിയോഗമാണെന്നു എം.എല്‍.എ. പ്രതികരിച്ചു. നോട്ടീസ് കൈപ്പാറ്റാന്‍ സ്‌റ്റേഷനിലെത്തിയ തന്നെ പോലീസ് പിടിച്ചു വയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഛത്രപതി ശിവാജി മഹാരാജിനെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ചാണ് അവ്ഹാദും സംഘവും ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *