റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്താമുദയം പദ്ധതി; 300 പേര്‍ക്ക് പരിശീലനം നല്‍കി

November 7, 2022 - 3:56 pm

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാക്ഷരത മിഷന്‍ എന്നിവയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പത്താമുദയം സമ്പൂര്‍ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 300 പേര്‍ക്ക് പരിശീശലനം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ആറിന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പത്താമുദയം നടപ്പാക്കുന്നത്. ജില്ലയിലെ 17നും 50നും ഇടയില്‍ പ്രായമുള്ള എല്ലാവരെയും അഞ്ചുവര്‍ഷം കൊണ്ട് പത്താംതരം വിദ്യാഭ്യാസമുള്ളവരാക്കുക, ജില്ലയെ സമ്പൂര്‍ണ സെക്കണ്ടറി വിദ്യാഭ്യാസം നേടുന്ന ഇന്ത്യയിലെ ആദ്യ ജില്ലയാക്കുക എന്നിവയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷര്‍, പദ്ധതി കോര്‍ഡിനേറ്റര്‍മാര്‍, പ്രേരക്മാര്‍ തുടങ്ങിയവര്‍ക്കാണ് പരിശീലനം നല്‍കിയത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *