റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭിന്നശേഷിക്കാരുടെ യാത്രാ പാസ്: മാനദണ്ഡം പുതുക്കി ഉത്തരവു പുറപ്പെടുവിച്ചു

November 1, 2022 - 4:39 pm

തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ ഇനി 45 ശതമാനം അംഗപരിമിതരായ ഭിന്നശേഷിക്കാര്‍ക്കു യാത്രാ കൂലിയില്‍ ഇളവു ലഭിക്കുന്നതിനുള്ള പാസ് ലഭിക്കും. ഇതു പ്രകാരം മാനദണ്ഡം പുതുക്കി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. നേരത്തേ 50 ശതമാനം അംഗപരിമിതരായവര്‍ക്കായിരുന്നു ആനുകൂല്യത്തിന് അര്‍ഹത.

കണ്ണൂര്‍ ജില്ലയില്‍ നടന്ന വാഹനീയം അദാലത്തില്‍ ലഭിച്ച പരാതി പരിഗണിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. ഇതു പ്രകാരം കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് ആര്‍.ടി. ഓഫിസില്‍നിന്ന് കുപ്പം സ്വദേശി ടി.വി. ഫിറോസ്ഖാന് പാസ് നല്‍കിയതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റില്‍നിന്ന് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *