റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തരൂരിന്റെ പ്രകടനപത്രികയിലെ വികലഭൂപടം വിവാദത്തില്‍

October 1, 2022 - 8:23 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നതിനു മുന്നോടിയായി ശശി തരൂര്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ഭാഗങ്ങളില്ലാതെ ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചത് വിവാദത്തില്‍. ബി.ജെ.പി. അനുഭാവികള്‍ ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമ ഉപയോക്താക്കള്‍ തെറ്റു ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് പതിപ്പ് തിരുത്തി.

ഭൂപടത്തില്‍ തെറ്റു സംഭവിച്ചതില്‍ നിരുപാധികമായി ഖേദിക്കുന്നതായി തരൂര്‍ പിന്നീട് ട്വീറ്റ് ചെയ്തു. പിശക് മനഃപൂര്‍വമല്ല. അതു തയാറാക്കിയ ചിലര്‍ക്കു പറ്റിയ പിഴവാണത്. തെറ്റു തിരിച്ചറിഞ്ഞ് ഉടന്‍ തിരുത്തുകയും ചെയ്തു- തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍നിന്നു ശ്രദ്ധതിരിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണെന്നാരോപിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയും വിവാദത്തില്‍നിന്ന് അകന്നുനിന്നു.
ബുക്ക്‌ലെറ്റായി പ്രസിദ്ധപ്പെടുത്തിയ പ്രകടനപത്രികയില്‍, നാളെയെപ്പറ്റി ചിന്തിക്കൂ, തരൂരിനെപ്പറ്റി ചിന്തിക്കൂ (തിങ്ക് ടുമോറോ, തിങ്ക് തരൂര്‍) എന്ന ടാഗ്‌െലെനോടുകൂടി ഇന്ത്യയില്‍ ഉടനീളമുള്ള കോണ്‍ഗ്രസ് യൂണിറ്റുകളെ ഡോട്ടുകളുടെ ശൃംഖലയായി രേഖപ്പെടുത്തിയ ഒരു ഭൂപടമാണ് അദ്ദേഹം ഉപയോഗിച്ചത്. ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തില്‍നിന്നു വ്യത്യസ്തമായിരുന്നു ഇത്.

മൂന്നു വര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണ് ശശി തരൂര്‍ ഭൂപട വിവാദത്തില്‍ പെടുന്നത്. 2019 ഡിസംബറില്‍, പൗരത്വ ഭേദഗതി ബില്‍ ട്വറ്ററില്‍ പങ്കുവച്ചപ്പോഴും സമാനമായ പ്രശ്‌നമുണ്ടായിരുന്നു. ബി.ജെ.പിയുടെ ഐടി സെല്ലും സംബിത് പത്രയെപ്പോലുള്ള നേതാക്കളും വിവാദത്തിനു തിരികൊളുത്തിയതോടെ ആ ട്വീറ്റ് അദ്ദേഹം ഡിലീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *