സാജിര്‍ സദാഫ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോശിച്ചായന്റെ പറമ്പ് .രതീഷ് കൃഷ്ണന്, രേണു സൗന്ദര് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഈ ചിത്രം സെപ്തംബർ 23 ന് തിയേറ്ററിലെത്തുന്നു.
സലിം കുമാര്‍, ജാഫര്‍ ഇടുക്കി, സോഹന്‍ സീനുലാല്‍, കിച്ചു ടെല്ലസ്, അഭിറാം രാധാകൃഷ്ണന്, രഘുനാഥ്, ഗോപാല്‍ ജി വടയാര്‍, റീന ബഷീര്‍, ഗീതി സംഗീത എന്നിവരാണ് മറ്റ് താരങ്ങള്‍.സാന്ദ്ര പ്രീഫോംസിന്റെ ബാനറില്‍ കെ .പി ജോണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന് പട്ടേരി നിർവ്വഹിച്ചിരിക്കുന്നു.

