പത്തനംതിട്ട: വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭർത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം. പറയൻകോട് ചാവടിമലയിൽ വിദ്യയുടെ കൈ ആണ് ഭർത്താവ് ഏഴംകുളം സ്വദേശി സന്തോഷ് വെട്ടിമാറ്റിയത്. ഇയാൾ പിന്നീട് ഒളിവിൽ പോയി.
കുടുംബകലഹത്തെ തുടർന്ന് വിദ്യയും സന്തോഷും അകന്നുകഴിയുകയായിരുന്നു. 2022 സെപ്തംബർ 17 ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ വിദ്യയെ ഭർത്താവ് ആക്രമിച്ചത്. കലഞ്ഞൂരിലെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് വിദ്യയെ സന്തോഷ് പരിക്കേൽപ്പിച്ചത്.
വിദ്യയുടെ ഒരു കൈ മുട്ടിന് താഴെയും മറ്റൊരു കൈപ്പത്തിയും അറ്റു. വിദ്യയുടെ മുടിയും മുറിച്ചു. തടയാനെത്തിയ വിദ്യയുടെ പിതാവ് വിജയന് നേരേയും ആക്രമണമുണ്ടായി. വടിവാളുപയോഗിച്ച് വിജയന്റെ പുറത്ത് സന്തോഷ് പരിക്കേൽപ്പിച്ചു. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് സന്തോഷ് ഓടിരക്ഷപ്പെട്ടു. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി

