റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.എസ്ആര്‍.ടി.സി. ട്രാവല്‍ കാര്‍ഡ് സെപ്റ്റംബർ 29 ന്

September 10, 2022 - 11:03 am

തിരുവനന്തപുരം: കെ.എസ്ആര്‍.ടി.സിയില്‍ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാര്‍ക്ക് ടിക്കറ്റ് വേഗത്തില്‍ ലഭിക്കുന്നതിനും നടപ്പാക്കുന്ന സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് പദ്ധതി സെപ്റ്റംബർ 29 ന് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് ഔദ്യോഗികമായി പുറത്തിറക്കി. ആദ്യഘട്ടത്തില്‍ സിറ്റി സര്‍ക്കുലര്‍ ബസുകളിലായിരിക്കും കാര്‍ഡ് നടപ്പാക്കുക. അതിനുശേഷം സിറ്റി ഷട്ടില്‍, സിറ്റി റേഡിയല്‍ സര്‍വീസുകളിലും സംസ്ഥാന വ്യാപകമായി എല്ലാ ബസുകളിലും കാര്‍ഡുകള്‍ ലഭ്യമാക്കും.കണ്ടക്ടര്‍മാര്‍, കെ.എസ്.ആര്‍.ടി.സി. ഡിപ്പോകള്‍, മറ്റ് അംഗീകൃത ഏജന്റുമാര്‍ എന്നിവ വഴി കാര്‍ഡ് ലഭിക്കും. പ്രാരംഭ ഓഫറായി 100 രൂപയ്ക്കു സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് വാങ്ങുമ്പോള്‍ 150 രൂപയുടെ മൂല്യം ലഭിക്കും. അതു പൂര്‍ണമായി ഉപയോഗിക്കാനാകും. 250 രൂപയില്‍ കൂടുതല്‍ തുകയ്ക്കു ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം അധികമൂല്യം ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *