റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂകയും ബധിരയുമായ നാല് വയസുകാരിയെ മാതാവ് നാലാം നിലയില്‍ നിന്ന് എറിഞ്ഞുകൊന്നു

August 6, 2022 - 12:23 pm

ബെംഗളൂരു: നാല് വയസുള്ള കുഞ്ഞിനെ മാതാവ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു. ബെംഗളൂരു എസ് ആര്‍ നഗറിലെ ഹൗസിങ് അപ്പാര്‍ട്ട്‌മെന്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുഞ്ഞിനെ താഴേക്കെറിഞ്ഞ ഉടനെ ബാല്‍ക്കണിയിലെ റെയിലിങിന് മുകളില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെ ബന്ധുക്കള്‍ പിടിച്ചുവലിച്ച് താഴെയിറക്കി. വീഴ്ചയില്‍ ഗുരുതര പരുക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിനെ താഴേക്കെറിയുന്നതിന്റെ സി സി ടി വി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. മൂകയും ബധിരയുമായ കുട്ടിയെയാണ് മാതാവ് കൊലപ്പെടുത്തിയത്. മകളുടെ വൈകല്യത്തില്‍ മാതാവിന് കടുത്ത നിരാശയും ദുഃഖവുമുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *