കാമുകനെ കണ്ണുകെട്ടി കസേരയില്‍ ബന്ധിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

ബംഗളൂരു | കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ബംഗളുരു സ്വദേശിയായ പ്രേരണ ആണ് അറസ്റ്റിലായത്. യുവതിയുടെ സഹപ്രവര്‍ത്തകന്‍ കൂടിയായ കിരണ്‍ ആണ് കൊല്ലപ്പെട്ടത്.അങ്കനപുരയില്‍ 2026 ഏപ്രിൽ 21 ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ദക്ഷിണ ബംഗളൂരുവിലെ അഞ്ജനാപുരയിലുള്ള വീട്ടിലേക്ക് ചൊവ്വാഴ്ച പ്രേരണ കിരണിനെ ക്ഷണിക്കുകയായിരുന്നു

യുവാവ് തീപൊള്ളലേറ്റ് മരിക്കുന്നത് യുവതി ക്യാമറയില്‍ പകര്‍ത്തി

യുവാവിനെ കണ്ണുകെട്ടി കസേരയില്‍ ബന്ധിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. പുതിയ രീതിയില്‍ വിവാഹാഭ്യര്‍ത്ഥന നടത്താം എന്ന് വിശ്വസിപ്പിച്ചാണ് യുവതി യുവാവിനെ ബന്ധിച്ചത്. യുവാവ് തീപൊള്ളലേറ്റ് മരിക്കുന്നത് യുവതി ക്യാമറയില്‍ പകര്‍ത്തിയതായും പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ ഒരുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. കിരണ്‍ തന്നെ അവഗണിക്കുകയാണെന്നും വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതായും യുവതി മനസിലാക്കിയതോടെയാണ് കൊലപ്പെടുത്താന്‍ യുവതി തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ പ്രേരണയുടെ അമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നില്ല.

കിരണിന്റെ കണ്ണുകള്‍ കെട്ടി കസേരയില്‍ ഇരുത്തി

. കിരണ്‍ വീട്ടിലെത്തിയപ്പോള്‍ ഇരുവരും കുറച്ചുനേരം സംസാരിച്ചിരുന്നു. തുടര്‍ന്ന് ഒരു സര്‍പ്രൈസ് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ പോകുകയാണെന്ന് പറഞ്ഞ് പ്രേരണ കിരണിന്റെ കണ്ണുകള്‍ കെട്ടി കസേരയില്‍ ഇരുത്തി. കിരണ്‍ എതിര്‍ത്തെങ്കിലും വിദേശ രാജ്യങ്ങളില്‍ ഇപ്പോള്‍ ഇങ്ങനെയുള്ള രീതികളാണെന്ന് പ്രേരണ വിശ്വസിപ്പിച്ചു. പിന്നീട് മുന്‍കൂട്ടി കരുതിയിരുന്ന പെട്രോള്‍ കിരണിന്റെ മേല്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു..
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →