റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ആയ www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയിൽ എന്തെങ്കിലും തിരുത്തലുണ്ടെങ്കിൽ അതും 01/08/22 തിങ്കളാഴ്ചയ്ക്കകം പൂർത്തിയാക്കണം. 2022 ആഗസ്റ്റ് 3 നാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. ട്രയൽ അലോട്ട്മെന്റ് 28/07/22 വ്യാഴാഴ്ച പ്രസിദ്ധീകരിക്കും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തകരാറിനെ തുടർന്ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത് 29/07/22 വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 2022 ഓഗസ്റ്റ് 22ന് ആദ്യവർഷം ക്ലാസുകൾ തുടങ്ങും എന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷാ ഫലം വൈകിയതാണ് പ്ലസ് വൺ പ്രവേശന നടപടികളിൽ കാലതാമസത്തിന് ഇടയാക്കിയത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി അഡ്മിഷൻ ഗേറ്റ് വേ ആയ http://admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary അഡ്മിഷൻ വെബ്സൈറ്റിൽ “admission” എന്ന ലിങ്കിലൂടെ പ്രവേശിച്ച് Candidate Login – SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്.

ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീട്ടിനടുത്തുള്ള സർക്കാർ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്ക്കുകളിൽ ലഭ്യമാണ്. 2022 ജൂലൈ 31ന് വൈകിട്ട് 5 മണി വരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലെ എഡിറ്റ് അപ്ലിക്കേഷൻ എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ, ഉൾപ്പെടുത്തലുകൾ എന്നിവ നടത്താം. 01/08/22 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് മുന്നേ ഫൈനൽ കൺഫർമേഷനും ചെയ്യണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *