കോഴിക്കോട്: കേരള സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം പി.വത്സലക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി മുഖ്യമന്ത്രി സംസ്‌ക്കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷനായി. മലയാളത്തിലെ ഏറ്റവും നല്ല എഴുത്തുകാരികളില്‍ ഒരാളാണ് പി വത്സലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എഴുത്തച്ചന്‍ പുരസ്‌കാരം വി.വത്സലക്ക് മുഖ്യമന്ത്രി സമ്മാനിച്ചുവയനാടന്‍ ജീവിതശൈലികളെ ഉള്‍ക്കൊള്ളിച്ചാണ് പി.വത്സല മുഴുവന്‍ കൃതികളും. വായനയുടെ മാസം കൂടിയാണ് കര്‍ക്കടക മാസം. അതിനാല്‍ തന്നെ ഈ മാസത്തില്‍ സമ്മാനം നല്‍കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.




