റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നൂപുര്‍ ശര്‍മയെ വധിക്കാന്‍ അതിര്‍ത്തി കടന്ന പാകിസ്താന്‍ പൗരന്‍ പിടിയില്‍

July 20, 2022 - 11:15 am

ന്യൂഡല്‍ഹി: ബി.ജെ.പി. മുന്‍വക്താവ് നൂപുര്‍ ശര്‍മയെ വധിക്കാന്‍ ലക്ഷ്യമിട്ട് രാജ്യാന്തര അതിര്‍ത്തി കടന്ന പാകിസ്താന്‍ പൗരന്‍ പിടിയില്‍. പാക് പഞ്ചാബിലെ മണ്ഡി മഹാവുദ്ദീന്‍ സ്വദേശി റിസ്വാന്‍ അഷ്റഫിനെയാണ് രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

16/07/22 കഴിഞ്ഞ ശനിയാഴ്ച രാത്രി 11-ന് ഹിന്ദുമാല്‍കോട്ട് അതിര്‍ത്തി ഔട്ട്പോസ്റ്റിനു സമീപം സംശയാസ്പദമായി കണ്ട ഇയാളെ ബി.എസ്.എഫ്. പട്രോളിങ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. 11 ഇഞ്ച് നീളമുള്ള കത്തിയും മതഗ്രന്ഥങ്ങളും ഭക്ഷണവും വസ്ത്രങ്ങളും അടങ്ങിയ ബാഗും ഇയാളില്‍നിന്ന് കണ്ടെടുത്തതായി ബി.എസ്.എഫ്. വൃത്തങ്ങള്‍ അറിയിച്ചു. ഇന്റലിജന്‍സ് ബ്യൂറോ, റോ, മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സികളുടെ സംയുക്ത സംഘം റിസ്വാനെ ചോദ്യം ചെയ്തു വരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *