അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

July 4, 2022 - 8:48 pm

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കും. ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറം ജൂലൈ 20നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണം. 

ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോടെ വിജയിച്ചതോ മുമ്പ്  നീറ്റ് പരീക്ഷയില്‍ 40% മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കൂ. അപേക്ഷ ഫോറം എറണാകുളം ഫിഷറീസ് ജില്ലാ ഓഫീസിലും ജില്ലയിലെ മത്സ്യഭവനുകളിലും ലഭിക്കും. ഫോണ്‍: 0484-2394476. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *