റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനവേളയിലെ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ പ്രവാചകനിന്ദാ വിവാദം ഉന്നയിച്ചെന്ന മുന്‍നിലപാട് തിരുത്തി ഇറാന്‍.മറ്റുള്ളവര്‍ക്ക് പാഠമാകുംവിധം വിഷയം കൈകാര്യം ചെയ്യുമെന്ന് ഇന്ത്യ ഉറപ്പു നല്‍കിയതായി സന്ദര്‍ശനത്തിനെത്തിയ ഇറാനിയന്‍ വിദേശകാര്യമന്ത്രി ഹൊെസെന്‍ അമീര്‍-അബ്ദുള്ളാഹിയാനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യം നിഷേധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ഇതോടെയായിരുന്നു ഇറാന്റെ മലക്കംമറിച്ചില്‍. വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി, അബ്ദുള്ളാഹിയാന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ വിവാദവിഷയം ഉന്നയിക്കപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പ്രചരിക്കുന്ന ട്വിറ്റുകളും പരാമര്‍ശങ്ങളും സര്‍ക്കാരിന്റെ വീക്ഷണമായി വ്യാഖ്യാനിക്കേണ്ടതില്ല. ഇക്കാര്യം പ്രതിഷേധം അറിയിച്ച രാജ്യങ്ങളെ ധരിപ്പിച്ചിട്ടുണ്ട്. പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരേ ഉചിതമായ നടപടിയും സ്വീകരിച്ചിട്ടുണ്ട്-വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.വിവാദം രാജ്യാന്തരതലത്തില്‍ പ്രതിഷേധത്തിനു വഴിവച്ചതിനുശേഷം ഇന്ത്യ സന്ദര്‍ശിച്ച പ്രമുഖ വിദേശ പ്രതിനിധിയാണ് അബ്ദുള്ളാഹിയാന്‍. വിഷയത്തില്‍ കുെവെത്ത്, ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കൊപ്പം ശക്തമായ വിയോജിപ്പറിയിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കിടെ വിഷയം ഇറാന്‍ വിദേശകാര്യമന്ത്രി ഉന്നയിച്ചതായി വാര്‍ത്താ എജന്‍സിയായ പി.ടി.ഐയാണു റിപ്പോര്‍ട്ട് ചെയ്തത്. പ്രവാചകനെ അപമാനിക്കുംവിധം ബി.ജെ.പി. നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ ”നിഷേധാത്മക അന്തരീക്ഷം” സൃഷ്ടിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനു മറുപടിയായി പ്രവാചകന്‍ മുഹമ്മദ് നബിയോട് ഇന്ത്യന്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന ആദരവും ബഹുമാനവും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ആവര്‍ത്തിച്ചു. മറ്റുള്ളവര്‍ പാഠം പഠിക്കുംവിധം വിഷയം െകെകാര്യം ചെയ്യുമെന്ന് ദോവല്‍ ഉറപ്പുനല്‍കിയതായും ഇറാനിയന്‍ വാര്‍ത്താ എജന്‍സിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മന്ത്രി-ഉദ്യോഗസ്ഥതല കൂടിക്കാഴ്ചയ്ക്കിടെ പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരേ സ്വീകരിച്ച നടപടിയില്‍ ഹൊെസെന്‍ അമീര്‍-അബ്ദുള്ളാഹിയാന്‍ സംതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *