റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാലാം ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തി ആന്‍സലോട്ടി

May 30, 2022 - 8:21 am

പാരീസ്: ലിവര്‍പൂളിനെ തോല്‍പ്പിച്ചതോടെ റയാല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി തന്റെ കരിയറിലെ നാലാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ഉയര്‍ത്തിയത്. ചാമ്പ്യന്‍സ് ലീഗ് നാല് തവണ നേടുന്ന ആദ്യ കോച്ചാണ്.

ഇത്തവണത്തെ ലാ ലിഗ കിരീടത്തോടെ എല്ലാ വലിയ അഞ്ച് ലീഗ് കിരീടങ്ങളും നേടുന്ന ആദ്യത്തെ കോച്ചായും ആന്‍സലോട്ടി മാറിയിരുന്നു. 2002-03, 2006-07 വര്‍ഷങ്ങളില്‍ എ.സി. മിലാന്റെ കോച്ചായും 2013 -14 സീസണില്‍ റയാലിന്റെ കോച്ചായും അദ്ദേഹം കിരീടം നേടി. ബോബ് പെയ്സ്ലിയും സിനദിന്‍ സിദാനും മൂന്ന് തവണ വീതം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുണ്ട്. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗായിരുന്നു ഫൈനല്‍ വേദിയായി നേരത്തെ നിശ്ചയിച്ചിരുന്നത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ചു വേദി പാരീസിലേക്കു മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *