റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഹമ്മദാബാദ്: മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ബോംബെ സ്ഫോടനക്കേസ് പ്രതികളായ നാലു പേര്‍ ഗുജറാത്തില്‍ പിടിയില്‍. അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്നു രണ്ടുദിവസം മുമ്പ് വ്യാജ പാസ്പോര്‍ട്ടുകളുമായണ് ഇവര്‍ പിടിയിലായത്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്.) നടത്തിയ അന്വേഷണത്തില്‍ ഭീകര ബന്ധം വ്യക്തമായി. അബൂബക്കര്‍, യൂസഫ് ബത്തല, ഷോയബ് ബാബ, സയ്യദ് ഖുറേഷി എന്നിവരാണ് അറസ്റ്റിലായ നാലുപേര്‍. പാക്ക് അധീന കശ്മീരില്‍നിന്ന് ആയുധ പരിശീലനം നേടിയ ഇവര്‍ക്കെതിരേ ഇന്റര്‍ പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് നിലവിലുണ്ട്. 1993 ല്‍ മുംബൈയിലെ വിവിധ ഇടങ്ങളില്‍ ഉണ്ടായ സ്ഫോടന പരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെട്ടിരുന്നു.കേസ് അന്വേഷിക്കുന്ന സി.ബി.ഐ. സംഘത്തിനു പ്രതികളെ കൈമാറും. നാലു പ്രതികളെയും ആദ്യം കസ്റ്റഡിയിലെടുത്തതായും പിന്നീട് വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ കൈവശം വച്ചതിനു കേസെടുത്തതായും പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *