ന്യൂഡൽഹി: ∙ ആർബിഐ നിയമപ്രകാരമുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് സംസ്ഥാനനിയമം ബാധകമല്ലെന്നു സുപ്രീംകോടതി. കേരള മണി ലെൻഡേഴ്സ് ആക്ട് ഇത്തരം സ്ഥാപനങ്ങൾക്ക് ബാധകമല്ല. ആർബിഐ നിയമപ്രകാരം റജിസ്റ്റർ ചെയ്തതിനാലാണ് ഈ സ്ഥാപനങ്ങൾക്ക് സംസ്ഥാന ആക്ട് ബാധകമാകാത്തതെന്നും കോടതി പറഞ്ഞു.
സംസ്ഥാനനിയമം ബാധകമാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. 17 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ അപ്പീലിലാണ് സുപ്രീം കോടതി വിധി.



