റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഔഷധഫല വൃക്ഷ തൈകളുടെ വിതരണം

പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായി വീട്ടു വളപ്പിലെ ജൈവവൈവിധ്യം പരിപോഷണാര്‍ത്ഥം വടശേരിക്കര ഗ്രാമ പഞ്ചായത്തില്‍ ഔഷധഫല വൃക്ഷ തൈകളുടെ വിതരണം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും, പത്തനംതിട്ട ജില്ലാ പഞ്ചായത്തും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി നടത്തി വരുന്നതാണ് പദ്ധതി.

വടശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്റെ അധ്യക്ഷതയില്‍ കുമരംപേരൂര്‍ സൗത്ത് എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം  സിബി താഴത്തില്ലത്ത്, ഗ്രാമപഞ്ചായത്ത് അംഗം  ശ്രീജമോള്‍, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍. സി. രാജന്‍, സിഡിഎസ് അംഗം രേഷ്മ അജിത്ത്, എന്‍ആര്‍ഇജിഎസ് അംഗങ്ങള്‍, തദ്ദേശ വാസികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *