കൊച്ചി: കെ.എസ്.ആര്‍.ടി.സിക്ക് വിപണിവിലയില്‍ ഡീസല്‍ നല്‍കാനുളള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി എണ്ണക്കമ്പനികള്‍.ഉത്തരവ് റദ്ദാക്കണമെന്നാവസ്യപ്പെട്ട് ബി.പി.സി.എല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. കെ.എസ്.ആര്‍.ടി.സിയുടെ ഹര്‍ജിയിലാണ് കെ.എസ്.ആര്‍.ടി.സിക്ക് റിട്ടെയില്‍ വിലക്ക ഡീസല്‍ നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
വിപണി വിലയില്‍ നിന്നും 30 രൂപ കൂടുതലാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഈടാക്കുന്നത്. ഈ വില നിര്‍ണയം വിവേചനപരമാണെന്നും പൊതുതാല്‍പര്യത്തിന് തെിരാണെന്നും കാണിച്ചാണ് കെ.എസ്‌ആര്‍ടിസി ഹര്‍ജി നല്‍കിയിരുന്നത്. വന്‍കിട ഉപഭോക്താവ് എന്ന നിലക്കാണ് എണ്ണക്കമ്പനികളുടെ നടപടി..
എണ്ണക്കമ്പനികളുടെ വില നിര്‍ണയത്തില്‍ പ്രഥമ ദൃഷ്ട്യാ അപാകതയുണ്ടെന്ന പാരാമര്‍ശത്തോടെയാണ് റീട്ടെയില്‍ കമ്പനികള്‍ക്കു നല്‍കുന്ന അതേവിലയ്‌ക്ക് കെ.എസ് ആര്‍ടിസിക്ക് ഡീസല്‍ നല്‍കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജിയില്‍ വിശദമായ വാദം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ നിയമ പോരാട്ടം തുടരുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.



