റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന്‌ വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍

April 19, 2022 - 10:08 am

ഇടുക്കി: പഞ്ചായത്തുകളില്‍ കാട്ടുപന്നികളെ വെടിവയ്‌ക്കാന്‍ ലൈസന്‍സുളളവരുടെ കൂട്ടായ്‌മ ഉണ്ടാക്കുമെന്ന്‌ വനം വകുപ്പ മന്ത്രി എ.കെ. ശശീന്ദ്രന്‍. കാട്ടുപന്നിയെ സംസ്ഥാനത്താകമാനം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ഇടുക്കിയിലെ വന്യമൃഗ ആക്രമണത്തിന്റെ പാശ്ചത്തലത്തിലാണ്‌ മന്ത്രിയുടെ പ്രതികരണം.

നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന്‌ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചിന്നക്കനാലില്‍ നാല്‌ ആനപ്പാതകള്‍ നിര്‍മിക്കും. തുരങ്കപ്പാത മാതൃകയിലാണ്‌ പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയെന്നും അതിനുളള ശ്രമങ്ങള്‍ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. വന്യമൃഗ ആക്രമത്തില്‍ പരിക്കേറ്റവര്‍ക്കുളള നഷ്ടപരിഹാര കുടുിശിക ഒ്‌ന്നര മാസത്തിനകം നല്‍കുമെന്നും എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *