റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാലക്കുടി : വന്യമൃഗങ്ങളുടെ ശല്യത്തില്‍ പൊറുതിമുട്ടിയ കൊന്നക്കുഴി മേഖലയിലെ കൃഷിക്കാര്‍ സ്വയം പ്രതിരോധ മുറയിലേക്ക്‌ കടക്കുവാന്‍ തീരുമാനിച്ചു. കത്തിച്ച പന്തങ്ങളുമായി കൂട്ടത്തോടെ മലയോരങ്ങളില്‍ റോന്തുചുറ്റുകയെന്നതാണ്‌ പദ്ധതി. . ചുറ്റുന്ന വഴി കാണുന്ന മൃഗങ്ങളെ ഓടിച്ച്‌ പുഴകടത്തും. രാത്രികാലങ്ങളില്‍ സ്ഥിരമായി പന്തങ്ങളും ആരവങ്ങളുമായി ആളുകളെ കാണുമ്പോള്‍ മൃഗങ്ങളുടെ കടന്നുകയറ്റത്തിന്‌ ശമനമുണ്ടാകുമെന്ന്‌ അവര്‍ കരുതുന്നു. കൊന്നക്കുഴിമുതല്‍ ചാട്ടുകല്ലൂത്തറ വരെയുളള മലയോര കര്‍ഷകരാണ്‌ സ്വയം രക്ഷിക്കായി ദൗത്യം എറ്റെടുക്കുന്നത്‌.

രാഷ്ട്രീയ കിസാന്‍ മഹാസംഘ്‌ എന്നസ്വതന്ത്ര സംഘടന ഇവര്‍ക്ക്‌ പിന്തുണയുമായടി രംഗത്തുണ്ട്‌. 2022 ഏപ്രില്‍ 23ന്‌ ആദ്യത്തെ പട നിരത്തിലിറങ്ങും. വൈകിട്ട 6 ന്‌ കൊന്നക്കുഴി ദേവലയം പരിസരത്തുനിന്ന്‌ സംഘം തീപന്തങ്ങളുമായി ചെറിയ പ്രതിഷേധ യാത്ര നടത്തും. തുടര്‍ന്ന്‌ രണ്ടോമൂന്നോ സംഘങ്ങളായി തിരിഞ്ഞ്‌ മൃഗങ്ങളെ തുരത്താന്‍ ചുറ്റിയടിക്കും. നാട്ടുകാരെല്ലാം വളരെ ആവേശത്തെടയാണ്‌ ഇതിനെ സ്വീകരിക്കുന്നത്‌.

കൊന്നക്കുഴി ,വിരിപ്പാറ, ചാട്ടുകല്ലുത്തറ മേഖലകളിലല്‍ സ്ഥിരമായി ആനകളും പന്നികളും ഇറങ്ങുന്നതിനാല്‍ വിളകള്‍ മണ്ണിലിറക്കാന്‍ കര്‍ഷകര്‍ ഭയക്കുകുയാണ്‌. സാധാരണ ചെയ്യുന്ന വാഴകൃഷി പിഴുതെറിഞ്ഞ്‌ ആനകളും മരച്ചീനി മൂപ്പെത്താന്‍പോലും അനുവദിക്കാതെ പന്നിക്കൂട്ടവും കൃഷി നസിപ്പിക്കുന്നു. തെങ്ങ്‌ ,കവുങ്ങ്‌ ,ജാതി,തുടങ്ങിയവയും ആനക്കൂട്ടം വെറുതെ വിടുന്നില്ല. ഏറെക്കാലമായി തുടരുന്ന ദുരിതത്തില്‍ നിന്നും മോചനം ലഭിക്കാതെ ആയപ്പോഴാണ്‌ സ്വയം രക്ഷയെന്ന മാര്‍ഗം സ്വീകരിക്കാന്‍ നാട്ടുകാര്‍ തയ്യാറാവുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *