റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാല്‍ വഴുതിവീണ്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന പ്രധാനാദ്ധ്യാപിക മരിച്ചു

March 30, 2022 - 9:43 am

ഇരിട്ടി: വീട്‌ വൃത്തിയാക്കുന്നതിനിടയില്‍ ടെറസില്‍ നിന്ന്‌ വീണ്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന പ്രധാന അദ്ധ്യാപിക മരിച്ചു. തില്ലങ്കേരി വാണി വിലാസം എല്‍പി സ്‌കൂള്‍ പ്രധാനാദ്ധ്യാപിക മീത്തലെ പുന്നാട്‌ തേജസ്‌ നിവാസിലെ കെകെ.ജയലക്ഷ്‌മി (55) ആണ്‌ മരിച്ചത്‌. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2022 മാര്‍ച്ച 29 ചൊവ്വാഴ്‌ച ഉച്ചയോടെയായിരുന്നു മരണം. 28/03/22 തിങ്കളാഴ്‌ച ഉച്ചയോടെ വീടിന്റെ മുകള്‍ഭാഗം വൃത്തിയാക്കുന്നതിനിടെ ടെറസില്‍ നിന്നും കാല്‍ വഴുതി താഴേക്ക്‌ വീഴുകയായരുന്നു. ഉടന്‍തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റിട്ട. ജില്ലാ ലേബര്‍ ഓഫീര്‍ ആയിരുന്ന മീത്തല പുന്നാടിലെ പരേതനാായ പികെ കുഞ്ഞികൃഷ്‌ണന്‍ നമ്പ്യാരുടെയും കെ കെ അമ്മാലു അമ്മയുടെയും മകളാണ്‌. ഭര്‍ത്താവ്‌: സി.ജയചന്ദ്രന്‍(എഞ്ചിനീയര്‍ ഏഴിമല നാവിക അക്കാദമി) മക്കള്‍ : സുപ്രിയ (അസി. പ്രൊഫസര്‍ ദുബൈ),ജിതിന്‍(സീമെന്‍സ്‌ ഐടി കമ്പനി,ബംഗളൂരു). മരുമക്കള്‍; കൃഷ്‌ണ ദാസ്‌(പ്രൊഫസര്‍ ദുബൈ) മിഥുന (അസി. മാനേജര്‍ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ എറണാകുളം)സഹോദരങ്ങള്‍ കെക ജയകൃഷ്‌ണന്‍, (റിട്ട. അദ്ധ്യാപകന്‍ മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സികൂള്‍ ),കെക. ചിന്താമണി (പ്രധാനാദ്ധ്യാപിക മാടത്തില്‍ എല്‍.പി സ്‌കൂള്‍) കെകെ ജയന്തി,കെകെ സജിത്ത്‌ (കുമാര്‍ ലിങ്ക്‌ വെല്‍ സര്‍വീസ്‌. )

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്‌ ആശിുപത്രിയിലേക്ക്‌ മാറ്റിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം 2022 മാര്‍ച്ച്‌ 30 ബുധനാഴ്‌ച ഉച്ചയോടെ മീത്തല പുന്നാട്‌ വീട്ടിലെത്തിച്ച്‌ പൊതു ദര്‍ശനത്തിന്‌ ശേഷം തറവാട്ട്‌ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *