ആലപ്പുഴ: വൈദ്യുതി പോസ്‌റ്റിലിരുന്ന ജോലി ചെയ്യുകയായിരുന്ന ലൈന്‍മാനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതായി പരാതി .കെ.എസ്‌ഇ.ബി എസ്.എന്‍പുരം സെക്ഷനിലെ ലൈന്‍മാനായ അമ്പലപ്പുഴ കാട്ടുക്കാരന്‍ സ്വദേശിയായ ഓമനക്കുട്ടനാണ് ആക്രമണത്തിനിരയായത് . കല്ലേറുകൊണ്ട് തലക്ക് മുറിവേറ്റ് രക്തം വാര്‍ന്നു. ഇതേ തുടര്‍ന്ന് ഓമനക്കുട്ടന്‍ പോസ്‌റ്റില്‍ നിന്ന് ഊര്‍ന്ന് വീഴുകയായിരുന്നു. വീഴ്‌ചയില്‍ കൈക്കും പരിക്കേറ്റു.
2022 മാര്‍ച്ച് 10 വ്യാഴാഴ്‌ച വൈകിട്ടാണ് സംഭവം. ഭരതന്‍ എന്ന ആളാണ് ഓമനക്കുട്ടനെ കല്ലെറിഞ്ഞതെന്നാണ് വിവരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഓമനക്കുട്ടന്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

