തൃശൂര്‍ : തൃശൂരില്‍ ജില്ലാ അതിര്‍ത്തിയായ കൊളളഞ്ചേരി മേഖലയിലെ നെല്‍കൃഷി വെളളം ലഭിക്കാതെ വരള്‍ച്ചാ ഭീഷണിനേരിടുന്നു. കൃഷിക്കാവശ്യമായ വെളളം സംഭരിക്കാന്‍ മലപ്പുറം -തൃശൂര്‍-പാലക്കാട് ജില്ലാ അതിര്‍ത്തിയായ കോക്കൂര്‍ കടവല്ലൂര്‍ മേഖലയിലെ കര്‍ഷകര്‍ സ്വയം പിരിവെടുത്ത് 400മീറ്റര്‍ കൊളളഞ്ചേരി തോട് ആഴം കൂട്ടിയതിന് പിന്നാലെ കോക്കൂര്‍ പാടശേഖരസമിതിയില്പെട്ട കര്‍ഷകര്‍ തോടിന്റെ ബാക്കി ഭാഗത്തുനിന്ന് 300 മീറ്റര്‍ഭാഗം പിരിവെടുത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വീണ്ടും ആഴംകൂട്ടി.
ഇത്തവണ നേരത്തെ വന്നുപോയ മഴ മൂലം നെല്‍പ്പാടങ്ങളിലും കൊളളഞ്ചേരി തോട്ടിലും ആവശ്യത്തിന് വെളളം കിട്ടാതെ കൃഷിക്കെടുതി തീവ്രമാകുമെന്ന് കണ്ടാണ് കര്‍ഷകര്‍ അവസാനവട്ടമെന്ന നിലക്ക് സ്വയം പിരിവെടുത്ത് കൃഷി രക്ഷിക്കാനിറങ്ങിയത്. 40 കൊല്ലമായി തരിശുകിടക്കുന്ന മേഖലയിലെ 600 ഏക്കര്‍ നെല്‍പ്പാടം നാലുകൊല്ലമായി കര്‍ഷക കൂട്ടായ്മകള്‍ ചേര്‍ന്ന് കൃഷി നടത്തിവരികയാണ്. എന്നാല്‍ കൃഷിക്കുവേണ്ട വെളളം എത്തിക്കാന്‍ സര്‍ക്കാരോ ഉദ്യോഗസ്ഥരോ ശ്രമിക്കാത്തതില്‍ പ്രതിഷേധിച്ച രണ്ടാഴ്ചമുമ്പ് കര്‍ഷകര്‍ ഒരു പകല്‍ മുഴുവന്‍ കൊളളഞ്ചേരി തോട്ടിലെ വെളളത്തിലിറങ്ങിനിന്ന് നിരാഹാര നില്‍പ്പ് സമരം നടത്തിയിരുന്നു.
എന്നിട്ടും ഫലം കാണാത്തതിനെ തുടര്‍ന്നാണ് സ്വയം പിരിവെടുത്ത് തോടിന് ആഴം കൂട്ടാന്‍ കര്‍ഷകര്‍ രംഗത്തിറങ്ങിയത്. കൊളളഞ്ചേരിത്തോട് നവീകരണം എന്ന ആശയവുമായി കര്‍ഷകര്‍ നാലുകൊല്ലമായി ജനപ്രതിനിധികളെ കണ്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരുഫലവും ഉണ്ടായിട്ടില്ല.


