കീവ്: യുക്രൈനിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ചുകൊണ്ട് പ്രധാന കേന്ദ്രങ്ങളെ തകര്‍ക്കാന്‍ റഷ്യ ഉപയോഗിച്ചത് കാലിബര്‍ മിസൈലുകള്‍.ഒന്‍പതു മീറ്റര്‍ നീളവും 2.3 ടണ്‍ ഭാരവുമുള്ള ഈ മിസൈലുകളില്‍ 500 കിലോ സ്ഫോടകവസ്തുക്കള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും. 1990കളിലാണ് അമേരിക്കയുടെ ടോമാഹോക്ക് മിസൈലുകള്‍ക്ക് എതിരാളിയായി റഷ്യ ഈ മിസൈല്‍ വികസിപ്പിച്ചത്. 2015-ല്‍ സിറിയയിലെ ഐ.എസ്. തീവ്രവാദികള്‍ക്കെതിരേയാണ് ഇവയാദ്യം ഉപയോഗിച്ചത്. റഡാറുകളുടെ കണ്ണില്‍ പെടാതിരിക്കാന്‍ താഴ്ന്നു പറക്കുന്ന ക്രൂസ് മിസൈലാണിത്. ജെറ്റ് എഞ്ചിന്‍ ഉപയോഗിക്കുന്ന മിസൈലിന്റെ യാത്ര നിയന്ത്രിക്കാന്‍ ചെറിയ ചിറകുകളുമുണ്ടാകും. കാമറകളും ജി.പി.എസ്സും ഉപയോഗിച്ച് യാത്രാപഥവും ലക്ഷ്യവും കണ്ടെത്തിയാണ് ഈ മിസൈല്‍ പറക്കുക. പുറപ്പെടുമ്പോള്‍ ശബ്ദത്തിന് സമാനമായ വേഗമായിരിക്കും. ലക്ഷ്യത്തോടടുക്കുമ്പോള്‍ ശബ്ദത്തിന്റെ മൂന്നിരട്ടിയാവും വേഗം.
റിപ്പോര്‍ട്ട്
ന

