സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പുലിവാല്‍ പിടിച്ച് ജിങ്കന്‍

പനജി: കേരളാ ബ്ലാസ്റ്റേഴ്സിനെതിരേ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരത്തിനു ശേഷം നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പുലിവാല്‍ പിടിച്ച് എ.ടി.കെ. മോഹന്‍ ബഗാന്റെയും ഇന്ത്യയുടെയും പ്രതിരോധ താരമായ സന്ദേശ് ജിങ്കന്‍.ബ്ലാസ്റ്റേഴ്സും എ.ടി.കെയും തമ്മില്‍ നടന്ന വാശിയേറിയ മത്സരം 2-2 നു സമനിലയില്‍ പിരിഞ്ഞിരുന്നു. ഇഞ്ചുറി ടൈമിലെ ഗോളിലൂടെയായിരുന്നു കൊല്‍ക്കത്ത ടീം സമനില പിടിച്ചുപറ്റിയത്. തങ്ങള്‍ കളിച്ചത് സ്ത്രീകള്‍ക്കെതിരേയാണെന്നു ജിങ്കന്‍ പറയുന്ന വീഡിയോ പുറത്തുവന്നതോടെ ഫുട്ബോള്‍ ആരാധകര്‍ ഒന്നടങ്കം രംഗത്തെത്തി. ബ്ലാസ്റ്റേഴ്സ് നായകനായിരിക്കേ ജിങ്കന്റെ ”കട്ട ഫാനായ” പലരും താരത്തിനെതിരേ തിരിഞ്ഞു.ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ഫെഡറേഷനും ജിങ്കനെതിരേ പ്രതിഷേധിച്ചു. സംഭവം വിവാദമായതോടെ ജിങ്കാന്‍ ക്ഷമാപണവുമായെത്തി. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും മോശക്കാരാക്കുള്ള ഉദ്ദേശത്തോടെയല്ലായിരുന്നു തന്റെ വാക്കുകളെന്നും ജിങ്കന്‍ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിനെ അധിക്ഷേപിക്കുകയായിരുന്നില്ല താനെന്നും എക്കാലവും എതിരാളികളെ ബഹുമാനിക്കുന്നയാളാണ് താനെന്നും ജിങ്കന്‍ പറഞ്ഞു. ബ്ലാസ്റ്റേഴ്സില്‍ അടുത്ത സുഹൃത്തുക്കളുണ്ട്.

Share
അഭിപ്രായം എഴുതാം