ചെന്നൈയിന്‍ എഫ്.സിയെ ഒഡീഷ സമനിലയില്‍ തളച്ചു

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ചെന്നൈയിന്‍ എഫ്.സിയെ ഒഡീഷ സമനിലയില്‍ തളച്ചു. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം 2-2 നാണ് അവസാനിച്ചത്.കളിയുടെ രണ്ടാം മിനിറ്റില്‍ റ്ഹ്മത് അലിയുടെ ഗോളില്‍ ചെന്നൈയിന്‍ മുന്നിലെത്തിയിരുന്നു. 18-ാം മിനിറ്റില്‍ സാവി ഹെര്‍ണാണ്ടസിലൂടെ ഒഡീഷ തിരിച്ചടിച്ചു. 51-ാം മിനിറ്റില്‍ ജോനാതാസിലൂടെ ഒഡീഷ ലീഡും പിടിച്ചു. 69ാം മിനിറ്റില്‍ നികോളാസ് വാല്‍സ്‌കിസ് നേടിയ ഗോളാണു ചെന്നൈയിനെ തോല്‍വിയില്‍നിന്നു രക്ഷിച്ചത്. 17 കളികളില്‍നിന്ന് 22 പോയിന്റ് നേടിയ ഒഡീഷ ഏഴാമതും 20 പോയിന്റ് നേടിയ ചെന്നൈയിന്‍ എട്ടാമതുമാണ്.

Share
അഭിപ്രായം എഴുതാം