ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്രയ്ക്ക് രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡല്‍. 4 രജപുത്താന റൈഫിള്‍സില്‍ സുബേദാറാണ് നീരജ് ചോപ്ര. 2016 ലാണു നീരജ് നായിബ് സുബേദാറായി സൈന്യത്തില്‍ ചേരുന്നത്. ജന്മനാടായ ഹരിയാന ഇന്നു നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യത്തില്‍ ചോപ്രയുടെ സ്വര്‍ണ മെഡലിന്റെ മാതൃക പ്രദര്‍ശിപ്പിക്കും.



