പാലക്കാട്: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പട്ടാമ്പി ഗവണ്‍മെന്റ് ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജില്‍ ഡി.ജെ പാര്‍ട്ടി. സംഭവം പുറത്തറിഞ്ഞതോടെ അധ്യാപകര്‍ ഇടപെട്ട് പരിപാടി നിര്‍ത്തിച്ചു. 500 ലധികം പേര്‍ പങ്കെടുത്ത ഡി.ജെ പാര്‍ട്ടി കോളേജ് ഓഡിറ്റോറിയത്തിലാണ് നടന്നത്.
അതേസമയം, നൂറ് പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി നല്‍കിയതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ്-19 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുമ്പ് തന്നെ ഏര്‍പ്പെടുത്തിയ ഡി.ജെയാണിതെന്നാണ് സൂചന.
അതിനാല്‍ പരിപാടി മാറ്റിവെക്കാതെ ആളുകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

