റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടിപിആര്‍ നിരക്കില്‍ രണ്ടാമതെത്തി കേരളം: കൊവിഡ് വ്യാപനം ശക്തം

January 18, 2022 - 10:09 am

ന്യൂഡല്‍ഹി: കേരളത്തില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡ് വ്യാപനം ശ്ക്തമെന്ന് വ്യക്തമാക്കി കണക്കുകള്‍. സംസ്ഥാനത്തെ ടിപിആര്‍ 33.07 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ഇതോടെ രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്തെത്തി. ടിപിആര്‍ ഏറ്റവും കൂടുതല്‍ ഗോവയിലാണ്. 41 ശതമാനത്തിന് മുകളിലാണ് ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 19.65 ശതമാനത്തില്‍ തുടരുമ്പോഴാണ് സംസ്ഥാനങ്ങളിലെ ടിപിആര്‍ ദിനംപ്രതി കുതിക്കുന്നത്.ജനുവരി 1ന് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനമായിരുന്നു. ഇത് ജനുവരി 10ന് 12.68ഉം ജനുവരി 15ന് 26.96 ശതമാനവുമായി ഉയര്‍ന്നു. ജനുവരി 16ന് 30 കടന്ന ടിപിആര്‍ ഇന്നലെ 33ഉം കടന്ന് 33.07 ശതമാനത്തില്‍ എത്തി. സംസ്ഥാനത്ത് രേഖപ്പെടുത്തുന്നതില്‍ ഏറ്റവും ഉയര്‍ന്ന ടിപിആറാണ് ഇന്നലത്തേത്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ടിപിആറില്‍ ഉണ്ടായ വര്‍ധന 21 ശതമാനമാണ്. സംസ്ഥാനത്തെ രോഗവ്യാപനം എത്രകണ്ട് തീവ്രമാണെന്ന് തെളിയിക്കുന്നതാണ് ടിപിആറിലെ ഈ കുതിപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *