റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ ജപ്പാനെതിരേ

December 21, 2021 - 10:06 am

ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്നു സെമി ഫൈനല്‍ മത്സരങ്ങള്‍. വൈകിട്ട് മൂന്നു മുതല്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്താന്‍ ദക്ഷിണ കൊറിയയെയും തുടര്‍ന്നു നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ ജപ്പാനെയും നേരിടും.

നിലവിലെ ജേതാക്കളും ഒളിമ്പിക് വെങ്കല മെഡല്‍ ജേതാക്കളുമാണ് ഇന്ത്യ. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാക്കളാണു ജപ്പാന്‍. റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ നടന്ന ലീഗില്‍ ഇന്ത്യ ജപ്പാനെ 6-0 ത്തിനു തകര്‍ത്തിരുന്നു. അഞ്ചു രാജ്യങ്ങള്‍ പങ്കെടുത്ത റൗണ്ട് റോബിന്‍ ലീഗില്‍ 10 പോയിന്റുമായി ഇന്ത്യ ഒന്നാമതായി. കൊറിയ (ആറ്), പാകിസ്താന്‍ (അഞ്ച്), ജപ്പാന്‍ (അഞ്ച്), ബം ാദേശ് (0) എന്നിവരാണ് ഒപ്പം കളിച്ചത്. ടോക്കിയോ ഒളിമ്പിക്സിനു ശേഷം ആദ്യമായി കളത്തിലിറങ്ങിയ ഇന്ത്യ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോടു 2-2 നു സമനില വഴങ്ങി. ബംഗ്ലാദേശിനെ 9-0 ത്തിനു തകര്‍ത്തു തിരിച്ചുവന്നു.പരമ്പരാഗത എതിരാളി പാകിസ്താനെ 3-1 നു തോല്‍പ്പിച്ച് നോക്കൗട്ട് ഉറപ്പാക്കി. മന്‍പ്രീത് സിങ് നായകനും ഹര്‍മന്‍പ്രീത് സിങ് ഉപനായകനുമായ ടീം മികച്ച ഫോമിലാണ്. മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ പകരക്കാരനായെത്തിയ സൂരജ് കാര്‍കേരയും മികച്ച പ്രകടനം പുറത്തെടുത്തു. ജപ്പാനെതിരേ അഞ്ച് പെനാല്‍റ്റി കോര്‍ണറുകള്‍ തടുക്കാന്‍ സൂരജിനായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *