റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിപക്ഷനേതാവിനെ അവഹേളിച്ച രണ്ടുപേര്‍ക്കെതിരെ പോലീസ്‌ കേസ്‌

November 23, 2021 - 8:51 am

പറവൂര്‍ : പ്രതിപക്ഷ നേതാവ്‌ വിഡി സതീശനെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അവഹേളിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു.വടകര സ്വദേശി പി.എസ്‌ രാജേന്ദ്രപ്രസാദ്‌ , ചിറ്റാറ്റുകര പറയകാട്‌ സ്വാദേശി ഇ.എം നായിബ്‌ എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ്‌ പറവൂര്‍ പോലീസ്‌ ഇവര്‍ക്കെതിരെ കേസെടുത്തത്‌.

ഒരു സ്‌ത്രീ തനിക്കെതിരെ അശ്ലീല വീഡിയോ പുറത്തുവിട്ടതിനെ തുടര്‍ന്ന്‌ വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്കുനല്‍കിയ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസും ,മുന്‍ നഗരസഭ ചെയര്‍മാന്‍ രമേഷ്‌ ഡി കുറുപ്പ്‌ പറവൂര്‍ പോലീസില്‍ നല്‍കിയ പരാതിയിലുമാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

മുനമ്പം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്കാണ്‌ അന്വേഷണ ചുമതല. ഇത്‌ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചവരെക്കുറിച്ചും ഷെയര്‍ ചെയ്‌തവരെ ക്കുറിച്ചും സൈബര്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട. .തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ്‌ സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ എസ്‌ ബിനോജിനാണ്‌ അന്വേഷണ ചുമതല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *