റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈദ്യുതി നിരക്ക്‌ വര്‍ദ്ധിപ്പിക്കുമെന്ന പ്രചരണം അടിസ്ഥാന രഹിതം ; കെഎസ്‌ഇബി

November 23, 2021 - 8:48 am

തിരുവനന്തപുരം ; സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി നിരക്ക്‌ വര്‍ദ്ധിപ്പിക്കുമെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന്‌ വൈദ്യുതി ബോര്‍ഡ്‌ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 2021 ഡിസംബര്‍ 31ന്‌ മുമ്പ്‌ എല്ലാ വിതരണ കമ്പനികളും തങ്ങളുടെ വരവ്‌,ചെലവ്‌ കണക്കുകളും താരിഫ്‌ പെറ്റീഷനും സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അതിനുളള നടപടികള്‍ തുടരുകയാണ്‌

പെറ്റീഷന്റെ വെളിച്ചത്തില്‍ പൊതുജനാഭിപ്രായം ആരാഞ്ഞശേഷം ആവശ്യമായ ഭേദഗതി വരുത്തിമാത്രമേ വൈദ്യുതി താരിഫ്‌ നിര്‍യിക്കൂ. അതിനാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *