ജോജുവിനെതിരെ മാത്രം കേസില്ല ; മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുമായി മഹിളാ കോൺഗ്രസ്

കൊച്ചി: എറണാകുളം മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുമായി മഹിളാ കോൺഗ്രസ്. നടൻ ജോജു ജോർജിനെതിരായ പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ചാണ് മാർച്ച്. പൊലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്ന് മഹിളാ കോൺഗ്ര ആരോപിച്ചു. സ്റ്റേഷനു മുന്നിൽ വച്ച് പൊലീസ് പ്രതിഷേധ മാർച്ച് തടഞ്ഞു.

200ഓളം മഹിളാ കോൺഗ്രസ് പ്രവത്തകർ പ്രതിഷേധത്തിനെത്തിയിരുന്നു. ജോജു ജോർജിനെതിരെ കേസെടുക്കാതെ പിന്മാറില്ലെന്ന് മഹിളാ കോൺഗ്രസ് പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്നായിരുന്നു ജോജുവിനെതിരെ മഹിളാ കോൺഗ്രസിന്റെ പരാതി. എന്നാൽ, പ്രാഥമികാന്വേഷണത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം