റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.എസ്.ആര്‍.ടി.സി ബസിൽ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് പിടികൂടി; നെയ്യാറ്റിൻകരയില്‍ ഒരാൾ പിടിയിൽ

November 10, 2021 - 11:39 am

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ കെ.എസ്.ആര്‍.ടി.സി ബസിൽ കടത്തിക്കൊണ്ടുവന്ന 80 ഗ്രാം MDMA പിടികൂടി. തമിഴ്നാട് നിന്നും കേരളത്തിലേക്ക് അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് എക്സൈസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കഴക്കൂട്ടം സ്വദേശി സജിത്തിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

കളിയിക്കാവിളയിൽ നിന്നും പൂവാറിലേക്ക് കെഎസ്ആർടിസി ബസ്സിൽ ലഹരിമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയില്‍ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നതോടെ തമിഴ്നാട്ടില്‍ നിന്നുള്ള ലഹരിമരുന്ന് കടത്ത് വര്‍ധിച്ചിരിക്കുകയാണ്. ഇത് തടയുന്നതിന് വേണ്ടി അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *