റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാ​ഞ്ഞി​ര​പ്പ​ള്ളിയിൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥിയുടെ പ്ര​ചാ​ര​ണം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത‌​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചതായി പരാതി

April 6, 2026 - 11:33 am

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റോ​ണി കെ. ​ബേ​ബി​യു‌​ടെ പ്ര​ചാ​ര​ണം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത‌​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി. 2026 ഏപ്രിൽ 5 ഞാ​യ​റാ​ഴ്ച രാ​ത്രി കോ​യി​പ്പ​ള്ളി ജം​ഗ്ഷ​നി​ൽ ന​ട​ന്ന പ​ര്യ​ട​ന സ​മാ​പ​ന യോ​ഗ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ​സ്ഥാ​നാ​ർ​ത്ഥി പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കെ സി​പി​എ​മ്മി​ന്‍റെ കൊ​ടി​ക​ളു​മാ​യി എ​ത്തി​യ ഒ​രു സം​ഘം ആ​ളു​ക​ൾ പ്ര​ചാ​ര​ണ യോ​ഗ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മ​ണ്ഡ​ല​ത്തി​ലൂ​ട​നീ​ളം അ​ക്ര​മം അ​ഴി​ച്ചു​വി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സ്ഥാ​നാ​ർ​ത്ഥി

തു​ട​ർ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രെ ത​ട​ഞ്ഞ​തോ​ടെ സ്ഥാ​നാ​ർ​ഥി​ക്ക് മു​ന്നി​ൽ നി​ന്ന് പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി.സം​ഭ​വ​ത്തി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​ജ​യ ഭീ​തി​യെ തു​ട​ർ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മ​ണ്ഡ​ല​ത്തി​ലൂ​ട​നീ​ളം അ​ക്ര​മം അ​ഴി​ച്ചു​വി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സ്ഥാ​നാ​ർ​ഥി റോ​ണി കെ. ​ബേ​ബി പ​റ​ഞ്ഞു.

Tags : police case disrupt campaign Kanjirappally

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *